തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ഡിസൂസ അടിമ, ജൂഡ് ഗോഡ്ഫ്രീ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 10.89 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പുല്ലുവിള സ്വദേശി ഷിബു ഓടി രക്ഷപ്പെടുകയായിരുന്നു.
നെയ്യാറ്റിന്‍കരയിലും സമീപപ്രദേശങ്ങളിലുമെല്ലാം ലഹരി വില്‍പ്പന നടത്തുന്നവരെ പിടികൂടാനായിരുന്നു പൊലീസ്- എക്സൈസ് സംഘങ്ങളുടെ ലക്ഷ്യം. ഡാന്‍സാഫ് സംഘത്തിന്റെയടക്കം സഹായം ഇതിനുണ്ടായിരുന്നു.
Comments


