കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മ്യൂസിയം താല്കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.
ഇന്നാണ് മ്യൂസിയത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്‍ നിന്ന് സന്ദേശം അധികൃര്‍ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.
Comments


