രാജ്യാതിര്‍ത്തിയില്‍ സ്ഥിതി ശാന്തമായെങ്കിലും വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് ജമ്മു കാശ്മീരിലെ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍. വെടിനിര്‍ത്താന്‍ പ്രഖ്യാപനത്തിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രകോപനമാണ് ആശങ്കയാവുന്നത്. അതേസമയം, ഒളിവില്‍ കഴിയുന്ന ഭീകരവാദികളെ പിടികൂടാന്‍ വ്യാപക റെയ്ഡ് നടക്കുകയാണ്
ജമ്മുവിലെ സായി ബന്ധക്കി ആശ്രമത്തിലെ ക്യാമ്പില്‍ നൂറിലേറെ പേര് കഴിയുന്നുണ്ട്. അതിര്‍ത്തി അശാന്തമായതോടെ വീടു വിട്ടു പോരേണ്ടി വന്നവരാണ്. മടക്കവും സാധാരണ ജീവിതവും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ശാശ്വതമായ സമാധാനം എന്നൊന്ന് എത്ര അകലെയാണെന്ന് അറിയില്ല. അതിര്‍ത്തി പ്രദേസത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ചിലര്‍.
പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. സംഘര്‍ഷ സമയത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമവും വര്‍ധിച്ചതാണ്. സംസ്ഥാനത്തിനുള്ളില്‍ ഭീകര വിരുദ്ധ നടപടി ശക്തമാക്കുകയാണ് ജമ്മുകശ്മര്‍ പൊലീസ്. കുല്‍ഗാം അടക്കം പല ജില്ലകളിലും പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നുണ്ട്.


