ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര് മരിച്ചതില്‍ അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആത്മഹത്യയാകുമെന്ന് കരുതുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
Comments


