ഇസ്രാഈലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്.എസ്.എസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നേരത്തെ ഇസ്രാഈലുമായി ബന്ധപ്പെട്ടെടുത്ത് നിലപാടല്ല ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇസ്രാഈലിനെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രാഈല്‍ നെറിക്കെട്ട ആക്രമണമാണ് ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രാഈല്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയില്‍ പ്രമേയങ്ങള്‍ വന്നപ്പോള്‍ ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റു രാഷ്ട്രങ്ങള്‍ക്കൊപ്പം നിന്ന് ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അപലപിക്കാന്‍ ബാധ്യതപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, അപലപിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രാഈല്‍ ലോക പൊലീസ് ചമയുകായാണെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.


