മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ ബ്ലോക്ക് ചോര്‍ന്നൊലിക്കുന്നു. പുതിയ ബ്ലോക്ക് ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ആദിവാസി വിഭാഗക്കാരും ചികിത്സക്കായെത്തുന്ന മെഡിക്കല്‍ കോളജാണ് ചോര്‍ന്നൊലിക്കുന്നത്. ഇതിനുമുമ്പ് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരും ആവശ്യ മരുന്നുകളും ഇല്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച കെട്ടിടം ചോര്‍ന്നൊലിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് വയനാട്ടില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.


