തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍. ഒളിവിലായിരുന്ന പ്രതി ബെയ്ലിന് ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് തുമ്പ പൊലീസ് പിടികൂടിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്ലിന് പൊലീസിന്റെ പിടിയിലാകുന്നത്. അഭിഭാഷകയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു. അതേസമയം, ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്ലിന് ദാസ് മര്‍ദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.
Comments


