പത്തനംതിട്ട റാന്നിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. ഏക മകന് എറണാകുളത്ത് ജോലി ചെയ്ത് വരികയാണ്. ഇരുവരും വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൂന്ന് ദിവസം മുന്‍പ് മകന് എറണാകുളത്ത് നിന്നും മാതാപിതാക്കളെ കാണാന്‍ എത്തിയിരുന്നു.
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്റെ മനോവിഷമത്തില്‍ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് ദിവസമായി മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments


