സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡി.എം.ഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുക്കാന്‍ ആരംഭിച്ചിരുന്നു. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സര്‍ക്കാറിന്റെ ഭീഷണികളുടെ തുടര്‍ച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കള്‍ പറഞ്ഞു. പതിമൂന്നാം ദിനത്തിലെത്തി നില്ക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരം ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ ശക്തമാകുകയും ചെയ്ത വേളയിലാണ് സര്‍ക്കാര്‍ നടപടി.
ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമരം ചര്‍ച്ചയാകുന്ന വേളയില്‍, പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഒത്തു തീര്‍പ്പാക്കണമെന്നാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷകളുടെ പൊതു അഭിപ്രായം.


