എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബം വീണ്ടും കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ തൃപ്തരല്ലന്ന് കുടുംബം വ്യക്തമാക്കുന്നു. കുടുംബം ആവശ്യപ്പെട്ട കാര്യങ്ങള്‍ അനേഷിച്ചില്ലന്നും നിലവിലുള്ള കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നും സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു.
കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നവീന്റെ ഭാര്യ മഞ്ചുഷയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. ഇതിനു മുന്‍പും കുറ്റപത്രത്തിനെതിരെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശപരമാണെന്നാണ് കുടുബം ആരോപിച്ചിരുന്നത്.
Comments


