കഞ്ചാവ് കേസില്‍ റാപ്പര്‍ ‘വേടന്’ എന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വേടന്റെ കൊച്ചി കണിയാംപുഴയിലെ ഫ്ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവും ഒന്‍പത് ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ വേടന് ഉള്‍പ്പെടെ ഒന്‍പത് പേരാണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന് പൊലീസിന് മൊഴി നല്‍കിയത്.
അതേസമയം, സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും വേടന് അന്വേഷണ സംഘത്തോട് പറഞ്ഞു. വെയിറ്റ് മെഷിന്, കത്തി, അരിവാള്‍, പണം, എന്നിവ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടന് താമസിച്ചിരുന്ന ഫ്ലാറ്റ്.കഴിഞ്ഞദിവസം ഫ്ലാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


