പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.
40 ഓളം സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തര്‍ദേശീയ ശ്രദ്ധനേടിയ സിനിമകള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകന്, ഛായാഗ്രഹകന് അടക്കം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജെ.സി ഡാനിയേല്‍ പുരസ്കാരം നേടിയിരുന്നു.
Comments


