വോട്ടുകൊള്ളയില്‍ ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായി. ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ സഭ പാസാക്കിയിരുന്നു. ജയിലില്‍ കിടന്നാല്‍ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്‍ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്. ഒരു മാസം നീണ്ടുനിന്ന സമ്മേളനമാണ് ഇന്ന് പൂര്‍ത്തിയായത്.
ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണവും ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബില്ല് വരെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ഭരണഘടന ഭേദഗതി ബില്ല് ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ബില്ല് ജെപിസിക്ക് വിടുകയും ചെയ്തു. എസ്ഐആറില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചര്‍ച്ചക്ക് തയ്യാറായില്ല. ആദായ നികുതി ബില്ല്, സ്പോര്‍ട്സ് ബില്ല്, ഓണ്‍ലൈന്‍ ഗൈമിംഗ് ബില്ല് തുടങ്ങി ബില്ലുകളുകളും പാസായി. ഓപ്പറേഷന് സിന്ദൂറിലും ചര്‍ച്ച നടന്നു.


