പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് (72) അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുതിര്‍ന്ന സിപിഐ നേതാവാണ് അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാഴൂര്‍ സോമന് പീരുമേട്ടില്‍ നിന്ന് എംഎല്‍എ ആയത്. വെയര്‍ ഹൗസിങ് കോര്പ്പറേഷന് ചെയര്മാന്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: ബിന്ദു, മക്കള്‍: അഡ്വ. സോബിന്‍, അഡ്വ. സോബിത്ത്.
Comments


