മലേഷ്യ കെ.എം.സി.സി അഡൈ്വസറി ചെയര്മാന് ദാത്തോ ഹാജി എം.ടി.പി ശാഹുല്‍ ഹമീദ് ബിന്‍ അബ്ദുല്‍ഖാദറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലേഷ്യയില്‍ കെ.എം.സി.സി രൂപീകരിക്കുന്നതിലും അതിനെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ദാത്തോ ഹാജി വലിയ പങ്കുവഹിച്ചിരുന്നതായും കരുണ വറ്റാത്ത ഹൃദയത്തിനുടമയായിരുന്നു അദ്ദേഹമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു
‘മലേഷ്യയുടെ മലയാളി മുഖമായിരുന്നു ദാത്തോ ഹാജി എം.ടി.പി ശാഹുല്‍ ഹമീദ് ബിന്‍ അബ്ദുല്‍ഖാദര്‍. കരുണ വറ്റാത്ത ഹൃദയത്തിനുടമ. ജോലിയാവശ്യാര്‍ത്ഥവും മറ്റുമായി മലേഷ്യയിലേക്ക് വരുന്ന മലയാളികള്‍ക്ക് സ്നേഹത്തണലൊരുക്കിയിരുന്നു അദ്ദേഹം. മലേഷ്യയിലെ ജോഹോര്‍ സുല്‍ത്താന്റെ ഉറ്റസുഹൃത്തായിരുന്നു. ആ സൗഹൃദം ഇന്ത്യന്‍ താല്പര്യങ്ങള്ക്കായി അദ്ദേഹം വിനിയോഗിച്ചു.
മലേഷ്യയില്‍ കെ.എം.സി.സി രൂപീകരിക്കുന്നതിലും അതിനെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. കെ.എം.സി.സി രൂപീകരണ സമ്മേളന ഉദ്ഘാടനത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഞാനും പങ്കെടുത്തിരുന്നു. ഞങ്ങളുടെ കുടുംബവുമായെല്ലാം വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ മറ്റൊരു പ്രതിരൂപമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അല്ലാഹു പരലോകത്തും അര്‍ഹമായ സ്ഥാനം നല്കി അനുഗ്രഹിക്കട്ടെ. നാളെ ജുമുഅഃക്ക് ശേഷം അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്കരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.- സാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


