കലുങ്ക് സദസിലെ സംഭാഷണത്തിനിടെ ആലപ്പുഴ ഏറ്റവും വലിയ ജില്ലയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി സോഷ്യല്‍ മീഡിയ.
”ഇപ്പോള്‍ ആലപ്പുഴ വികസനമൊന്നും ലഭിക്കാതെ പിന്നോട്ട് നില്‍ക്കുകയാണ്. എയിംസ് ഇവിടെ വരികയാണെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെല്ലാം അത് വലിയ മാറ്റങ്ങളുണ്ടാക്കും. ഇന്‍ഫ്രാസ്ട്രക്ചറെല്ലാം ഉയരും. ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ. ജന സാന്ദ്രത കൂടുതല്‍ മലപ്പുറത്താണെങ്കിലും വലിയ ജില്ല ആലപ്പുഴയാണ്” എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെ സുരേഷ് ഗോപി സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴയില്‍ മുങ്ങുകയായിരുന്നു.
”ആലപ്പുഴ അവരുടെ ഏറ്റവും വലിയ ജില്ല,അതങ്ങു സമ്മതിച്ചു കൊടുക്കുന്നത് ആണ് അവരെ തിരുത്തുന്നതിനേക്കാള്‍ എളുപ്പം, ഏറ്റവും കൂടുതല്‍ വെള്ളം ഉള്ള ജില്ല ആലപ്പുഴ, എന്തെരു അറിവാണ് ഈ മനുഷ്യന്, അത്ഭുതമാണ് ഈ മനുഷ്യന്, ഇത്രയും മണ്ടത്തരങ്ങള്‍ കയ്യിലുള്ളത് കൊണ്ട് മാത്രമാണ് ബിജെപിയിലേക്ക് അദ്ദേഹത്തെ എടുത്തത്, ഏറ്റവും പൊക്കം ഉള്ള മൃഗം പോത്ത് ആണെങ്കിലും ഏറ്റവും വലിയ മൃഗം എലി ആണ്, സംഘികള്‍ പറയുന്നത് ആരെങ്കിലും സീരിയസ് ആയി എടുക്കുമോ? കേരളത്തിലെ ഏറ്റവും വലിയകലുങ്ക് ആലപ്പുഴയിലാണെന്ന് പറയാതിരുന്നത് മഹാഭാഗ്യം” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.


