പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ മുസ്ലിം സംസ്ഥാനത്തുള്ള പോലീസ്സേനകൾ ബംഗ്ലാദേശികളാണെന്ന ആരോപണത്തിൽ തടങ്കലിൽ വെക്കുന്നതിനെതിരെ വന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മാല്യ ബഗ്ച്ചി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
കേന്ദ്ര സർക്കാർ കൂടാതെ, ഒഡിഷ, ഛത്തീസ്ഗഢ് , ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ, ഹരിയാന, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാൾ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡ് സമർപ്പിച്ച ഹരജിയിൽ പരാതിക്കെർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ ഇത്തരം തടങ്കലുകളിൽ ഭൂരിഭാഗവും പിടിക്കപ്പെട്ടവർ ഇന്ത്യൻ പൗരന്മാർ തന്നെയാവുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് വാദിച്ചു.
ഡൽഹി പോലീസ് ഒരിക്കൽ പിടിച്ചെടുത്ത രേഖകൾ ബംഗ്ലാദേശി ഭാഷയിലുള്ളതാണെന്ന് പറഞ്ഞപ്പോൾ ബംഗ്ലാദേശി എന്നൊരു ഭാഷ ഇല്ലെന്നും ബംഗ്ലാ എന്നാണ് ഭാഷയുടെ പേര് എന്ന പ്രശാന്ത് ഭൂഷൺ തിരുത്തി.


