കൊല്ലം തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൈദ്യുതി ലൈന്‍ സ്കൂളിന് മുകളിലൂടെ പോകുന്നുണ്ടെങ്കില്‍ എങ്ങിനെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അപകടത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെഡ് മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും എന്താണ് പണിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രതികരിച്ചത്. ഇലക്ട്രിക് ലൈന്‍ പോകുന്നത് അധ്യാപകണ്ടില്ലേയെന്നും അനാസ്ഥ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കൊല്ലം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോട് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡിഇഒയുടെ നേതൃത്വത്തില്‍ സ്കൂളില്‍ യോഗം ചേര്‍ന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്(13) ഷോക്കേറ്റ് മരിച്ചത്. സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. വൈദ്യുതിലൈന്‍ താഴ്ന്നു കിടക്കുന്നെന്ന് നാട്ടുകാര്‍ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്.


