കഴിഞ്ഞ രണ്ട് ദിവസമായി ബലൂചിസ്ഥാനില്‍ പാകിസ്ഥാന് സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് വിമത ഗ്രൂപ്പുകള്‍ ഏറ്റെടുത്തു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ)യുടെ ഫത്തേ സ്ക്വാഡ് കലാട്ടില്‍ ഒരു സൈനിക ട്രാന്‍സ്പോര്‍ട്ട് ബസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടതായി ദി ബലൂചിസ്ഥാന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) ഐഇഡി സ്ഫോടനങ്ങളും പതിയിരുന്ന് ആക്രമണങ്ങളും ഉള്‍പ്പെടെ പ്രത്യേക ഓപ്പറേഷനുകള്‍ നടത്തിയിരുന്നു. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായി.
സൈനിക ബസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു. കറാച്ചിയില്‍ നിന്ന് ക്വറ്റയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകുകയായിരുന്നു ബസ് എന്നാണ് റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്ന ഖവ്വാലി കലാകാരന്മാര് ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് പറഞ്ഞു. എന്നാല്‍ രണ്ട് ഖവ്വാലികള്‍ ഉള്‍പ്പെടെ മൂന്ന് സാധാരണക്കാര്‍ മരിച്ചായി ഡോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


