മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. രാഷ്ട്രീയമായി എതിര്‍ചേരികളിലായിരുന്നെങ്കിലും നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്നനിലക്ക് ഏറെ ആദരണീയനായിരുന്നു അദ്ദേഹം.
താഴെതട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച്, ഉന്നതമായ ശ്രേണികളിലെത്തിയപ്പോഴും ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ട്മാണെന്നും അനുയായികളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments


