ദുബൈ: വിവിധ എമിറേറ്റുകളില്‍ യാചകര്‍ക്കും പിരിവുകാര്‍ക്കുമെതിരെ വ്യാപകമായ പരിശോധ നയും ശക്തമായ നടപടിയും സ്വീകരിക്കുന്നു. യാചനക്കും അനധകൃത പണപ്പിരിവിനും യുഎഇയില്‍ ക ര്‍ശന നിരോധനമുള്ളതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
റമദാന് ആദ്യപത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 33 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. ‘ബോധമുള്ള സമൂഹം യാചകരില്‍ നിന്ന് മുക്തം’ എന്ന സന്ദേശവുമായാണ് പൊലീസ് യാചനക്കെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്.
സമൂഹത്തെ ബാധിക്കുന്ന എല്ലാതരം പ്രതികൂല പ്രതിഭാസങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിബ ദ്ധതയില്‍ യാചന തടയുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. യാചകര്‍ ഉപയോഗിക്കുന്ന വഞ്ചനാ പരമായ രീതികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പൊതുജ നങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യാന്‍ യാചകര്‍ കുട്ടികള്‍, രോഗികള്‍, ദൃഢനിശ്ചയമുള്ളവര്‍ എന്നിവരെ ഉപയോഗപ്പെടുത്തുന്നുണ്ട. സ്ത്രീകള്‍ കുട്ടികളുമായി യാചിക്കുന്ന നിരവധി സംഭവങ്ങള്‍ ദുബൈ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ കൃത്രിമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് അ ദ്ദേഹം ആവശ്യപ്പെട്ടു. വാട്സ്ആപ് പോലെയുള്ള ഓണ്‍ലൈന്‍ പണപ്പിരിവ്, വിദേശത്ത് പള്ളികള്‍ നിര്മ്മി ക്കുന്നതിന് സംഭാവന അഭ്യര്‍ത്ഥിക്കുക, മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പിരിവുകള്‍ തുടങ്ങിയ വയും യാചനയില്‍ ഉള്‍പ്പെടുന്നു.
അതേസമയം സാമ്പത്തിക സഹായമോ ഇഫ്താര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളോ ആവശ്യമുള്ളവ ര്‍ക്ക് ഔദ്യോഗിക സ്ഥാപനങ്ങളും ചാരിറ്റബിള്‍ സംഘടനകളും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യാചന തടയുന്നതിലൂടെ രാജ്യത്തിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വ ളര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പിടികൂടുന്നവര്‍ക്കെതി രെ കര്‍ശന നടപടി സ്വീകരിക്കുന്നതിലൂടെ ഓരോവര്‍ഷവും യാചകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു ണ്ടായിട്ടുള്ളതായി പൊലീസ് അറിയിച്ചു. യാചകര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുബൈ പൊലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്, റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ), ദുബൈ മുനിസിപ്പാലിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാ രിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, അല്അമീന് സര്‍വീസ് എന്നിവയുള്‍പ്പെടെയുള്ളവയുടെ സഹകര ണത്തോടെയാണ് ദുബൈ പൊലീസ് യാചനക്കെതിരെ കാമ്പയിന് നടത്തുന്നത്.
യാചകരോട് സഹതാപ ത്തോടെ ഇടപഴകുകയോ സഹകരിക്കുകയോ ചെയ്യരുത്. യാതകരെയും പിരിവുകാരെയും അറിയുന്നവര്‍ ദുബൈ പൊലീസിന്റെ 901 നമ്പറിലോ സ്മാര്‍ട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ അറിയിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷ ശക്തമാക്കുക യും ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്തുകയുമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.
Comments


