വഖഫ് നിയമഭേതഗതിയില് നിര്‍ണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫില്‍ സ്വത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്കാന് കേന്ദ്രത്തിന് സമയം അനുവദിച്ചു. ഏഴു ദിവസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്താന്‍ പാടില്ലെന്നും കോടതി അറിയിച്ചു.
ഹരജികള്‍ വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോര്‍ഡുകളിലും നിയമനങ്ങള്‍ ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തിനെ അറിയിച്ചു.
എന്നാല്‍ നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യില്ലെന്നും സുപ്രികോടതി പറഞ്ഞു. അതേസമയം നിയമത്തില്‍ പൂര്‍ണ്ണമായി മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തര്‍ക്ക ഭൂമിയില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവര്‍ത്തിച്ചു. നിലവിലെ വഖഫ് ഭൂമികള്‍ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.
രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിര്‍ത്തണമെന്ന് കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.
ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ക്ക് ഡി നോട്ടിഫൈ ചെയ്യരുത്. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അമുസ്ലീങ്ങളെ നല്‍ക്കാലം നിയമിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ഹര്‍ജികള്‍ ഒഴികെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിയാതായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.


