സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 80,000 രൂപ തൊടാനിരിക്കെയാണ് സ്വര്‍ണവിലയില്‍ കുറവ് വന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,935 രൂപയും പവന് 79,480 രൂപയുമായി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി യഥാക്രമം 9945 രൂപ, 79,560 രൂപ നിരക്കിലാണ് വിപണനം നടന്നത്.
രണ്ട് മാസത്തിനിടെ പവന് 7560 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,583.18 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.14മാണ്. 24കാരറ്റ് സ്വര്‍ണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.05 കോടി രൂപ ആയിട്ടുണ്ട്. ഡോളറിനെ മറികടന്ന് സ്വര്‍ണം ഗ്ലോബല്‍ കറന്‍സിയായി മാറിയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Comments


