ജമ്മു കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു ജവാന് ഉള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതോടൊപ്പം ജമ്മു കശ്മീരിനൊപ്പം അഞ്ചു സംസ്ഥാനങ്ങളിലും എന്‍ഐഎ പരിശോധന തുടരുകയാണ്. ഭീകരവാദവും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസുകളിലാണിത്. അതിനിടെ ജമ്മു അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റക്കാരന് പിടിയിലായി. ആര്‍എസ് പുര സെക്ടറില്‍ നിന്നാണ് ഇയാളെ ആടഎ പിടികൂടിയത്.
Comments


