അബുദാബി: ജനറല്‍ സ്പോര്‍ട്സ് എക്സലന്‍സ് ഷീല്‍ഡ് മത്സരങ്ങളുടെ ഭാഗമായി ആഭ്യന്തര മ ന്ത്രാലയത്തിലെ പോലീസ് സ്പോര്‍ട്സ് ഫെഡറേഷന് സംഘടിപ്പിച്ച 43-ാമത് പോലീസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷി പ്പില്‍ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ടീം വിജയം കരസ്ഥമാക്കി.
ഷാര്‍ജ പൊലീസ് ജനറല്‍ ക മാന്‍ഡ് ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ 11 മത്സരങ്ങളില്‍ പങ്കെടുത്തതാണ് അബുദാബി പൊലീസ് വിജയം സ്വന്തമാക്കിയത്. സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍ സുല്‍ത്താനേറ്റ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെ ടെ ഒമ്പത് ടീമുകളെ പരാജയപ്പെടുത്തിയാണ് അബുദാബി പൊലീസ് മികച്ച വിജയം കരസ്ഥമാക്കിയത്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരബ് അല്‍ഖൈലി അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് ടീമിനെ ചാമ്പ്യന്‍ഷിപ്പ് ഷീല്‍ഡ് സമ്മാനിച്ചു. ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ചീഫ്, സൈഫ് ബിന്‍ സായിദ്, അക്കാദമി ഫോര്‍ പോലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ താനി ബുട്ടി അല്‍ഷംസി, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിവവര് സന്നിഹിതരായിരുന്നു.
സുരക്ഷാപരമായ കാര്യങ്ങള്‍ നേരിടാനുള്ള സേനയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മേഖലകളും വിവിധ ഷൂട്ടിംഗ് മത്സരങ്ങളിലും കാണിക്കുന്ന നിരന്തരമായ താല്‍പ്പര്യത്തെ അബുദാബി പൊലീസിലെ സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പോലീസ് ആന്‍ഡ് സെക്യൂരിറ്റി സയന്‍സസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ താനി ബുട്ടി അല്‍ഷംസി പ്രശംസിച്ചു.
അഭിമാനകരമായ വിജയത്തിന് കാരണമായത് പോലീസ് നേതൃത്വത്തിന്റെ പിന്തുണയുടെ ഫലമാ ണെന്ന് ഷൂട്ടിംഗ് ആന്‍ഡ് ഫീല്‍ഡ് ആപ്ലിക്കേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന് മുഹമ്മദ് അല്‍ഖഹ്താനി പറഞ്ഞു. അബുദാബി പോലീസിന്റെ സുരക്ഷാ ശേഷിയുടെയും സന്നദ്ധതയുടെയും വിപുലമായ നിലവാരമാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
Comments


