നെല്ലിക്കട്ട: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ “സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ മൂന്നാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി.
മൂന്നാം വാർഡ് ലീഗ് സഭയിൽ വെച്ച് നടന്ന ചടങ്ങിൽ, പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി, വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം, പ്രവർത്തകസമിതി അംഗങ്ങളായ സലീം സിഎം നാലാം മൈൽ, കലാം ബേർക്ക, ഫുജൈറ കെഎംസിസി വൈസ് പ്രസിഡന്റ് റൗഫ് ഖാസി, മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എ അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ഇബ്രാഹിം നെല്ലിക്കട്ട, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സിദ്ധ ചെർക്കള, തുടങ്ങി മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫ് ന്റെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.


