നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരായ ലൈംഗികാതിക്രമ കേസില്‍ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി ആറ് മാസം മുന്‍പ് നല്കിയ പരാതിയിലായിരുന്നു ബാലചന്ദ്രമേനോനെതിരെ പൊലീസ് കേസെടുത്തത്.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പരാതിയിന്മേല് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
Comments


