ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.
അംഗരക്ഷക ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്‍ ഉയരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.


