മൈസൂരു: കര്‍ണാടകയുടെ സാംസ്കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ പൂജ നടത്തി ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.
ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൈസൂരു ദസറ.


