പിഎസ്സി ചെയര്‍മാന്റെയും മറ്റ് അംഗങ്ങളുടെയും ശമ്പള വര്‍ദ്ധനവില്‍ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ ജി.സുധാകരന്. ഓരോ വിഭാഗത്തിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിച്ചു വേണം ശമ്പള വര്‍ദ്ധനവ് കൊടുക്കാന്‍. തന്റെ പെന്ഷന് PSC ചെയര്‍മാന്റെ ശമ്പളത്തിന്റെ 11ല്‍ ഒരംശം മാത്രമാണ്. അത് വര്‍ദ്ധിപ്പിക്കണമെന്ന് തനിക്ക് ആവശ്യമില്ല. ശമ്പളം കൂട്ടിക്കൊടുത്തതില്‍ ആക്ഷേപമില്ലെന്നും അക്കാര്യങ്ങളെല്ലാം ക്യാബിനറ്റ് തീരുമാനിച്ചതാണെന്നും ജി സുധാകരന് പറഞ്ഞു.
താഴ്ന്ന വരുമാനമുള്ളവര്‍ക്ക് കൂടി കുറച്ച് ശമ്പളം വര്‍ദ്ധിപ്പിച്ചു കൊടുക്കണം. അതാണ് സാമൂഹ്യനീതി, അതുതന്നെയാണ് ഭരണഘടന പറയുന്നതും. മുട്ടിലിഴയുന്ന ഒരു കൂട്ടരും മനു കുടീരത്തില്‍ ഇരിക്കുന്ന ഒരാളും ഉണ്ടാകരുത്. അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂറിന് കുറവ് വരില്ല. ഇടതുപക്ഷ ഗവണ്മെന്റ് അത് പരിഹരിച്ചാണ് പോകുന്നത്. ഇടതുപക്ഷ ഗവണ്മെന്റ് പാവപ്പെട്ടവനെതിരായി നിലപാട് എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


