മതപണ്ഡിതർ മതം പറയുമ്പോൾ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്നും മതം പറയാനുള്ള അവകാശം ഭരണഘടന നൽകുന്നതാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണ്. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനെ സിപിഎം തടയുകയായിരുന്നു. മാർക്സിസ്റ്റ് പാർട്ടി എന്നും സ്ത്രീകൾക്ക് എതിരാണ് എന്നതിന് തെളിവാണിത്. -അദ്ദേഹം പറഞ്ഞു.
Comments


