പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുമാണ് വര്‍ധനവ്. പാസഞ്ചര്‍ ട്രെയിനുകളില്‍ 500 കിലോമീറ്റര്‍ മുകളില്‍ അര പൈസ കൂട്ടിയിട്ടുണ്ട്..
ഇന്നുമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ എട്ടു മണിക്കൂറിനു മുന്‍പ് പ്രസിദ്ധീകരിക്കും. തല്‍ക്കാല്‍ ബുക്കിങ്ങിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്നുമുതല്‍ തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് മാത്രമേ ഐആര്‍സിടിസി ആപ്പുകളിലും റെയില്‍വേ വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.
ജൂലൈ 15 മുതല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒ ടി പി നിര്‍ബന്ധമാണ്. ഏജന്റ്മാര്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിലും ഒ ടി പി നമ്പര്‍ ബാധകമാണ്. ഏജന്റ്മാര്‍ക്ക് തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എസി കോച്ചുകള്‍ രാവിലെ 10 മുതല്‍ 10:30വരെയും നോണ്‍ എസി കോച്ചുകളില്‍ 11 മുതല്‍ 11:30 വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ലീപ്പര്‍ ക്ലാസുകളില്‍ ഒരു കിലോമീറ്ററിന് അര പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എക്സ്പ്രസ്സ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം സബര്‍ബന്‍ ട്രെയിനുകളിലും സീസണ് ടിക്കറ്റുകളിലും വര്‍ദ്ധനവില്ല.


