പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്. നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും.
വയനാട്ടിലെ നിരന്തര വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ആശങ്കയകറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
Comments


