പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്തമരയുടെ വീട്ടിൽ നിന്നു പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാളും പൊലീസ് കണ്ടെത്തി. ചെന്താമരയുടെ സഹോദരൻ രാധയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലയ്ക്ക് ശേഷം പ്രതി സഹോദരന്റെ വീട്ടിൽ പോയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
സുധാകരന് സ്കൂട്ടറില്‍ വരുമ്പോള്‍ മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മീനാക്ഷിയേയും ഇയാള്‍ ആഞ്ഞ് വെട്ടി. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.ചെന്താമര വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന് പറഞ്ഞു.
ചെന്താമരയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കിടന്നതിനു സമീപത്തു നിന്നു തന്നെയാണ് വിഷക്കുപ്പിയുമുണ്ടായിരുന്നത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി..


