ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ വ്യാജ വാർത്തകളുമായി പാക്കിസ്ഥാൻ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യയുടെ പോർ വിമാനങ്ങൾ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ റഫാൽ, സുഖോയ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടെന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്.
In a video shared by several pro-Pakistan handles, it is being falsely claimed that the Pakistan Airforce has targeted Srinagar airbase#PIBFactCheck
❌ The video shared is old and NOT from India.
✅The video is from sectarian clashes that took place in the year 2024, in… pic.twitter.com/vPmMq4IWdE
— PIB Fact Check (@PIBFactCheck) May 7, 2025
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്സിൽ പ്രതികിച്ചു. തിരിച്ചടിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും എക്സിൽ പോസ്റ്റ് ചെയ്തു. ആക്രമണം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയെട്ടെയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെളിവുകളോ നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങൾ വഴി ഇക്കൂട്ടർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ പലതും വർഷങ്ങൾ പഴക്കമുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച അർധരാത്രിയോടെ ജയ്ഷെ മുഹമ്മദ് (ജെഎം), ലഷ്കർ-ഇ-തയ്ബ (എൽഇടി) എന്നീ ഭീകരസംഘടനകളുടെ 9 ക്യാംപുകളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സംയുക്ത സേന തകർത്തത്. ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു.


