നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന് പ്രദേശത്തിനകത്ത് ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു.
‘നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും കുറുകെയുള്ള ഇന്ത്യന്‍ സൈനിക നടപടികളില്‍ സെക്രട്ടറി ജനറല്‍ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളില്‍ നിന്നും പരമാവധി സൈനിക നിയന്ത്രണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ല,’ യുഎന്‍ മേധാവിയുടെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
പാക്കിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളില്‍ സായുധ സേന ആക്രമണം നടത്തിയതായി ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ അധീന കശ്മീരില്‍ ഭീകരവാദികള്‍ 26 പേരെ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം, പാക് അധീന കശ്മീരിലെയും പഞ്ചാബ് പ്രവിശ്യയിലെയും തീവ്രവാദ ബന്ധമുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈകി ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തി.
ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഓപ്പറേഷന് നടത്തിയതെന്ന് ന്യൂഡല്‍ഹി പറഞ്ഞു.


