ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഇന്ന് തുറന്നു. 10 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നത്. 11.35 നാണ് ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്.
സെക്കന്‍ഡില്‍ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാര്‍ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത്. ഇതേ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല.
Comments


