ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര് മരിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഇന്ന പുലര്‍ച്ചെ നാലരയോടെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
രഥയാത്രയില്‍ പങ്കെടുക്കാനെത്തിയ ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിക്കിലും തിരക്കിലുംപെട്ട മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയില്‍ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും പുരി കലക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ പറഞ്ഞു.


