മാസപ്പടിക്കേസില്‍ അന്വേഷണം പുനരാരംഭിച്ച് എല്‍ഫോസ്മെന്റ് ഡയറക്ടറേറ്റ്. നടപടികള്‍ വേഗമാക്കുന്നതിന്റെ ഭാഗമായി എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഇ.ഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ തെളിവുകള്‍ പരിശോധിച്ച് കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് എസ്എഫ്ഐഒയുടെ കുറ്റപത്രം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതെന്നാണ് വിവരം. വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇഡി ഡയറക്ടറുടെ അനുമതിയും ലഭിച്ചിരുന്നു. കുറ്റപത്രം വിശദമായി പഠിച്ചശേഷം മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയെ ചോദ്യം ചെയ്യുന്നതില്‍ അടക്കം തീരുമാനം എടുക്കും.
Comments


