കോഴിക്കോട്: പൊലീസിനെ കണ്ടതോടെ എംഡിഎംഎ ടോയ്ലറ്റിലിട്ട് പ്രതി ഫ്ലഷ് ചെയ്തു. സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പുറത്തെടുത്തു. അരക്കിണര്‍ സ്വദേശി ഷഹീര്‍ മുഹമ്മദ് എന്നയാളില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കോഴിക്കോട് പറമ്പില്‍ ബസാറില്‍ വീട് വാടകക്കെടുത്താണ് ഇയാള്‍ വില്പന നടത്തിയിരുന്നത്.
പൊലീസെത്തിയപ്പോള്‍ എംഡിഎംഎ സൂക്ഷിച്ചിരുന്ന കവറും വില്പനക്ക് ഉപയോഗിക്കുന്ന ത്രാസും ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് ഇത് പുറത്തെടുക്കുകയായിരുന്നു.
Comments


