കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. അബൂദബിയില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം.
കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രിന്‍ജില്‍,റോഷന് ആര് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട യാത്രക്കാരനായി അന്വേഷണം ആരംഭിച്ചു.
Comments


