മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന് മെല്വിന് മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്വിന് തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
Comments


