തലശ്ശേരി: കൊട്ടിയൂരുത്സവത്തിൻ്റെ ഭാഗമായി സ്പെഷ്യൽ സ്റ്റോപ്പ് അനുവദിച്ചതിനാൽ മുഴുവൻ അൺറിസർവ്ഡ് കോച്ചുകളുമായി ഓടുന്ന അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു തലശ്ശേരിയിൽ നിന്നും യാത്ര ചെയ്യാം. മംഗലാപുരത്തേക്ക് രാവിലെ 5.38 നും , തിരുവനന്തപുരത്തേക്ക് രാത്രി 10.20 നുമാണ് തലശ്ശേരിയിൽ നിന്നും .
തിരുവനന്തപുരം നോർത്ത് കൊച്ചുവേളി സ്റ്റേഷനും , മംഗലാപുരം ജംഗ്ഷനുമിടയിൽ തലശ്ശേരിക്കു പുറമെ കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശ്ശൂർ,ഷൊർണ്ണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ.
യാത്രക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി പ്രവർത്തിച്ച തലശ്ശേരി റെയിൽ& റോഡ് പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ അഭ്യർത്ഥിച്ചു. ജൂൺ 26 ,28 തിയ്യതികളിൽ രാത്രി 9.25 മണിക്ക് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് പുറപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളിൽ(27,29) രാവിലെ 5:38 മണിക്ക് തലശ്ശേരിയിൽ എത്തുകയും ചെയ്യും. മംഗലാപുരം ജംഗ്ഷനിൽ നിന്ന് 27, 29 തീയ്യതികളിൽ രാത്രി 8. 20ന് പുറപ്പെടുകയും അന്നുതന്നെ രാത്രി 10.20 ന് തലശ്ശേരിയിൽ എത്തിച്ചേരുകയും ചെയ്യും.


