ചേര്‍ത്തല: പട്ടണക്കാട് ദേശീയപാതയില്‍ കെ.എസ്.ആര്.ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പട്ടണക്കാട് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം.
ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരുസ്ത്രീയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാര്‍ക്ക് നേരിയ പരുക്കുകളാണ് ഉണ്ടായത്.
അപകടം നടന്ന സ്ഥലത്ത് ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും റോഡിന്റെ വീതി കുറഞ്ഞതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദൃക്സാക്ഷികളുടെ അഭിപ്രായത്തില്‍, ബസ് നേരിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
Comments


