കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രാജിക്കായുള്ള പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും സമരം ശക്തമാക്കാനാണ് തീരുമാനം.
അപകടം നടന്ന കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും ഓഫീസിലേക്ക് കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
Comments


