കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാറിന് സസ്പെന്ഷന് കാലയളവിലെ ശമ്പളം നല്‍കേണ്ടെന്ന് വിസി ഉത്തരവിട്ടു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാന്‍സിലര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് സിന്‍ഡിക്കേറ്റ് റദ്ദാക്കിയെങ്കിലും വി.സി വഴങ്ങിയിട്ടില്ല.
സസ്പെന്ഷന് കാലയളവില്‍ നിശ്ചിത തുക അലവന്‍സ് മാത്രമായിരിക്കും ലഭിക്കുക. രജിസ്ട്രാര്‍ സിന്‍ഡിക്കേറ്റ് സസ്പെന്ഷന് റദ്ദ് ചെയ്തത് ചൂണ്ടിക്കാട്ടി സര്‍വകലാശാലയില്‍ എത്തുന്നതും നിയമവിരുദ്ധമാണെന്നാണ് വൈസ് ചാന്‍സിലറുടെ വാദം.
വിസി മുന്നോട്ടുവച്ച ഉപാധികള്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അംഗീകരിച്ചിട്ടില്ല. സസ്പെന്ഷന് അംഗീകരിച്ച് രജിസ്ട്രാര്‍ മാറിനിന്ന ശേഷം അപേക്ഷ നല്കിയാല് തിരിച്ചെടുക്കാം എന്നാണ് വിസിയുടെ ഉപാധി.


