കര്‍ക്കിടകവാവിനോടനുബന്ധിച്ചു ഇന്ന് ആലുവയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണപ്പുറത്തേയ്ക്കുള്ള വാഹനങ്ങള്‍ സെമിനാരിപ്പടി റോഡു വഴിയും, പറവൂര്‍ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേയ്ക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങള്‍ പറവൂര്‍ കവല റോഡിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ.
തോട്ടയ്ക്കാട്ടുകരയില്‍ നിന്നും മണപ്പുറം റോഡിലൂടെ ടൂ വീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനുവദിക്കുന്നതല്ല. പറവൂര്‍കവല മണപ്പുറം റോഡില്‍ ‘Y ജംഗ്ഷന് ‘ ഭാഗം ഇടുങ്ങിയതാകയാല്‍ ഈ ഭാഗത്ത് വണ്‍വേ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാര്‍ക്കിങ്ങ് മൈതാനത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട് റോഡില്‍ ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് ഭാഗത്തു നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ജിസിഡിഎ റോഡില്‍ കൂടി പറവൂര്‍ കവല റോഡില്‍ പ്രവേശിച്ച് തിരികെ വരേണ്ടതാണ്.
ഇന്ന് പുലര്‍ച്ചെ മുതല്‍ പമ്പ് ജംഗ്ഷനില്‍ നിന്നും ബാങ്ക് ജംഗ്ഷന് ഭാഗത്തേയ്ക്ക് ടൂ വീലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ അനുവദിക്കുന്നതല്ല. ബാങ്ക് ജംഗ്ഷന് ഭാഗത്ത്, പങ്കജം റോഡിന്റെ സൈഡിലും, സിവില്‍ സ്റ്റേഷന് റോഡിന്റെ സൈഡിലും, ഗുഡ് ഷെഡ് ഗ്രൗണ്ട്ഭാഗത്തും,കൂടാതെ ജീവാസ് സ്ക്കൂള് ഗ്രൗണ്ടിലും, ശിവഗിരി സ്ക്കൂള് ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിര്‍വശം) കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പാര്‍ക്ക് ചെയ്യേണ്ട വാഹനങ്ങള്‍ ഗ്രാന്റ് ജംഗ്ഷനില്‍ നിന്നും പ്രവേശിക്കേണ്ടതാണ്.
ബലിതര്‍പ്പണത്തിനായി എന്‍.എച്ചിലൂടെ എറണാകുളം, നോര്‍ത്തു പറവൂര്‍ , അങ്കമാലി ഭാഗങ്ങളിള്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ പറവൂര്‍ കവല,സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്ക്കൂള് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പുലര്‍ച്ചെ ബൈപ്പാസ് – പമ്പ് ജംഗ്ഷന് റോഡ് ബ്ലോക്ക് ആകുന്ന പക്ഷം ദേശീയ പാതയില്‍ നിന്നും ടൗണിലേക്കുള്ള വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്നും പുളിഞ്ചോട് വഴി തിരിച്ചു വിടുന്നതാണ്.
മറ്റു ക്രമീകരണങ്ങള്‍
ആലുവ മണപ്പുറത്തേയ്ക്ക്, ആലുവ പാലസ് ഭാഗത്ത് നിന്നും ഉള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തിലുടെയും തിരികെ ആലുവ മണപ്പുറത്തുനിന്നും ആലുവ പാലസ് ഭാഗത്തേക്ക് പാലത്തിന്റെ കിഴക്കു ഭാഗത്തിലൂടെയും ആളുകളെ കടത്തി വിടുന്നതാണ്.
ആലുവ മണപ്പുറത്തേയ്ക്ക് ഉള്ള ആളുകളെ കാല്‍നടയായി മാത്രം തോട്ടയ്ക്കാട്ട് കര മണപ്പുറം റോഡ് അനുവദിക്കും.
പെരിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായാല്‍ അപകട സാദ്ധ്യത കണക്കിലെടുത്ത്, പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കുന്നതല്ല.
മണപ്പുറത്തുള്ള അമ്പലത്തില്‍ നിന്നും, 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല.
കുളിക്കടവിലും , പുഴയിലും , ലൈഫ് ബാഗ് ഉള്‍പ്പെടെ പോലീസ്, ഫയര്‍ഫോഴ്സ് ബോട്ടുകള്‍ പട്രോളിംങ് നടത്തുന്നതാണ് .
ആവശ്യത്തിനുള്ള ആംബുലന്‍സ് സര്‍വ്വീസ്, മെഡിക്കല്‍ ഓഫീസേഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.


