കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. ഇന്ന് രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത നിര്‍മാണത്തിനായി കുന്നിടിച്ച ഭാഗമാണ് ഇടിഞ്ഞുവീണത്.
നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് ദേശീയപാത നിര്‍മാണത്തിനെതിരെ ഇന്ന് പ്രദേശത്ത് ഉണ്ടായത്. ശക്തമായ മഴയില്‍ വീടുകളിലേക്ക് ചെളിയും വെള്ളവും ഒലിച്ചെത്തി നാശമായതോടെയാണ് നാട്ടുകാര്‍ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചത്. ഇന്നലെ മൂന്ന് വീടുകളിലാണ് ചെളിയും വെള്ളവും കയറിയിരുന്നത്. ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്.
Comments


