ഇറാന് വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു. അതേസമയം, സരിഫിന്റെ രാജി കത്ത് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്‍ ലഭിച്ചിട്ടും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വാര്‍ത്ത ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
‘എനിക്കും എന്റെ കുടുംബത്തിനും ഭയാനകമായ അപമാനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു, എന്റെ 40 വര്‍ഷത്തെ സേവനത്തിലെ ഏറ്റവും കയ്പേറിയ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കാന്‍, ജുഡീഷ്യറി മേധാവി എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടന്‍ തന്നെ അത് അംഗീകരിച്ചു,’ ജവാദ് സരീഫ് എക്സില്‍ കുറിച്ചു.
2015 ല്‍ ആണവ കരാറില്‍ ചര്‍ച്ച നടത്തിയ മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്നു സാരിഫ്. ഇറാന് പ്രസിഡന്റായി മസൂദ് പെസഷ്കിയാന് ചുമതലയേറ്റതോടെയാണ് ജവാദ് സരീഫിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സരീഫ് രാജിവച്ചെങ്കിലും അതേ മാസവസാനം വീണ്ടും സ്ഥാനമേറ്റു. 2013 നും 2021 നും ഇടയില്‍ മിതവാദി പ്രസിഡന്റ് ഹസ്സന് റൂഹാനി സര്‍ക്കാരിന്റെ ഉന്നത നയതന്ത്രജ്ഞനായിരുന്നു സരിഫ്.


