ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നു വീണ് അപകടം. ആലപ്പുഴ ബീച്ചിനോട് ചേര്‍ന്നുള്ള വിജയാ പാര്‍ക്കിനു സമീപത്തെ എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേല്‍പാലത്തിന്റെ കൂറ്റന്‍ ഗര്‍ഡറാണ് ഇന്ന് തകര്‍ന്ന് വീണത്. പില്ലര്‍ നമ്പര്‍ 17നും 18നും ഇടയിലെ നാലു ഗര്‍ഡറുകള്‍ പൂര്‍ണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ദേശീയ പാത നിര്‍മാണത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡര്‍ തകര്‍ന്നു വീണത്.
ഷെഡില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്ന സമയമായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഈ പില്ലറിനു താഴെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുണ്ട്. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.സംഭവത്തില്‍ ദേശീയപാതാ ഉദ്യേഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പാര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments


